ഏറ്റവും ദരിദ്രമായ രാജ്യങ്ങളെ സഹായിക്കാൻ ഒരുക്കമാണെന്ന സൂചന യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച മുന്നോട്ടുവെച്ചിട്ടുണ്ട്

0


ഈജിപ്തിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുന്ന ഷറം അൽ ഷെയ്ഖ് കൺവൻഷൻ സെന്ററിന്റെ പ്രവേശന കവാടം
ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന COP 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കേണ്ട ഉച്ചകോടി ശനിയാഴ്ചത്തേക്കാണ് നീട്ടിയത്. ആഗോളതാപനത്താൽ ദുരിതമനുഭവിക്കുന്ന വികസ്വരരാജ്യങ്ങൾക്ക് സഹായധനം നൽകുന്നതിൽ തീരുമാനാകാത്തതിനാലാണ് ഉച്ചകോടി ഒരു ദിവസത്തേക്ക് കൂടി നീട്ടിയത്.

സമുദ്രനിരപ്പ് ഉയരുന്നതിനാൽ പല ദ്വീപുരാഷ്ട്രങ്ങളും നിലവിൽ ഭീഷണി നേരിടുകയാണ്. വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങൾ കടക്കെണിയിലായ രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പാകിസ്താനിലും നെെജീരിയയിലുമൊക്കെ അടുത്തിടെ കണ്ടത്. ഈ പശ്ചാത്തലത്തിൽ സഹായനിധി രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.

Leave a Reply