ഡ്രൈവർ ഉറങ്ങിപ്പോയി; താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

0

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്താണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here