ബസിന്റെ ചവിട്ടുപടിയിൽ നിന്ന് പതിമൂന്നുകാരനെ തള്ളിയിട്ട് കണ്ടക്ടർ; പ്രതി കസ്റ്റഡിയിൽ, കേസെടുത്തത് ജാമ്യം കിട്ടാവുന്ന കുറ്റം ചുമത്തി

0

തൃശ്ശൂർ: ബസ്സിന്റെ ചവിട്ടുപടിയിൽ നിന്ന് പതിമൂന്നുകാരനെ തള്ളിയിട്ട് കണ്ടക്ടർ. ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലാണ് സംഭവം. വെളിയങ്കോട് സ്വദേശി ഉമ്മറിനെ ചാവക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമ്മറിനെതിരെ ജാമ്യം കിട്ടാവുന്ന കുറ്റം ചുമത്തി കേസെടുത്തെന്ന ആരോപണവും ശക്തമാണ്.

ഇന്നലെ വൈകീട്ട് നാല് മണിക്കാണ് ബസ്സിന്റെ ചവിട്ടുപടിയിൽ നിന്ന് പതിമൂന്നുകാരനെ കണ്ടക്ടർ തള്ളിയിട്ടത്. കൈകുത്തി താഴെ വീണ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. കൈക്കാണ് പൊട്ടലേറ്റത്. തുടർന്ന് ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here