അടുക്കളയിൽ കട്ടു തിന്നാൻ പോയ പൂച്ചയ്ക്ക്‌ കിട്ടിയത് ‘തലയൂരാന്‍’ പറ്റാത്ത പണി; രക്ഷക്കെത്തി അഗ്നിരക്ഷാ സേന, സംഭവം ഇങ്ങനെ

0

വിശന്ന് സഹിക്കെട്ട് അടുക്കളയിൽ കട്ടു തിന്നാൻ കയറി തല ജനല്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനെത്തി ഫയര്‍ഫോഴ്‌സ്. കാസര്‍ഗോഡ് വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലാണ് സംഭവം. പൂച്ചയെ രക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വീട്ടുകാർക്ക് ആയില്ല. ഒടുവിൽ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.

ഒടുവില്‍ സ്വയം ശ്രമം ഉപേക്ഷിച്ച് വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തുകയായിരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. കമ്പി അകന്നതോടെ തലകുടഞ്ഞ് ഉള്ള ജീവനുംകൊണ്ട് കക്ഷി സ്ഥലംവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here