ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി

0

ന്യുഡല്‍ഹി: ലഹരി മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. ലഹരിക്കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ലഹരി വില്‍പനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്നും വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുകയാണെന്നും ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റീസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളില്‍ പിടിയിലാകുന്നത് ചെറുകിടക്കാര്‍ മാത്രമാണ്. വന്‍കിട ലഹരി ശൃംഖലയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങള്‍ ഇതിന് അതീവ പ്രാധാന്യം നല്‍കണമെന്നും കോടതി വാക്കാല്‍ നീരീക്ഷിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി മേഖലകളില്‍ അടക്കം ലഹരിക്കടത്ത് കൂടുകയാണ്. ഇതിന് തടയിടാനാകണമെന്നും കോടതി പറഞ്ഞു.

എന്‍ഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്ന ലഹരി വസ്തുവിന്റെ രാസപരിശോധന സംബന്ധിച്ച് വിവധ ഹൈക്കോടതികളില്‍ നിന്ന് വൃത്യസ്ത ഉത്തരവുകളാണ് നിലവിലുള്ളത്. രാസപരിശോധന ഫലം ഇല്ലാത്തതിനാല്‍ പല കോടതികളും ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നടക്കം ലഹരികേസുകളില്‍ പ്രതികളായവര്‍ നല്‍കിയ എട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നീരിക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here