സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല, തഴഞ്ഞ് സിപിഐ; 21 അംഗ എക്സിക്യൂട്ടീവിൽ ആറ് പുതുമുഖങ്ങൾ

0

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലും സംസ്ഥാന എക്സിക്യൂട്ടീവും പുനഃസംഘടിപ്പിച്ചു. സുനിൽ കുമാറിനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിക്കാതെ തഴഞ്ഞു. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി. ആർ രാജേന്ദ്രൻ, ജിആർ അനിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ സി കെ ശശിധരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. പ്രകാശ് ബാബു പി സന്തോഷ്കുമാർ എന്നിവർ ദേശീയ നിർവ്വാഹക സമിതിയിൽ ഉള്ളതിനാൽ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവായി. തിരുവനന്തപുരത്ത്‌ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ്‌ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here