എസ്.എസ്.വി. കോളേജിൽ ദ്വിദിന ദേശീയ സെമിനാർ

0


പെരുമ്പാവൂർ : വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ദ്വിദിന ദേശീയ സെമിനാർ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രണ്ടിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ‘സാമൂഹിക നീതിയും ഇന്ത്യൻ ഭരണഘടനയും’ എന്നതാണ് വിഷയം. സർവകലാശാലകളിലെ വിദഗ്ധർ പ്രഭാഷണം നടത്തും.

ഡോ. ഡിമ്പി ദിവാകരൻ, ഡോ. മാത്യു എ. വർഗീസ്, ഡോ. എം.വി. ബിജുലാൽ, പ്രൊഫ. കെ.എം. സുധാകരൻ, ഡോ. പി.സി. ഹരിഗോവിന്ദ്, ഡോ. ബി. മനോജ്കുമാർ, പ്രൊഫ. എം.എച്ച്. ഇല്യാസ്, കെ.കെ. ഉഷ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗവേഷക വിദ്യാർഥികളുടെ പ്രബന്ധാവതരണം. കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗവും കേരള സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ഷീന കൈമൾ, വകുപ്പ് മേധാവി കെ.പി. രശ്മി, കെ.എസ്. സുമി എന്നിവർ പങ്കെടുത്തു.

Leave a Reply