എസ്‌.എസ്‌.എല്‍.സി. മാര്‍ച്ച്‌ 9 മുതല്‍; പ്ലസ്‌ ടു 10 മുതല്‍

0


തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്‌.എസ്‌.എല്‍.സി. മാര്‍ച്ച്‌ ഒന്‍പതിന്‌ ആരംഭിച്ച്‌ 29 ന്‌ അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി പ്ലസ്‌ ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 10 ന്‌ തുടങ്ങി 30 ന്‌ അവസാനിക്കും.
രാവിലെ 9.30 ന്‌ പരീക്ഷകള്‍ തുടങ്ങും. ഉച്ചയ്‌ക്കുശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 ന്‌ ആരംഭിച്ച്‌ മാര്‍ച്ച്‌ മൂന്നിന്‌ അവസാനിക്കും. ഏപ്രില്‍ മൂന്നിന്‌ 70 ക്യാമ്പുകളിലായി മൂല്യനിര്‍ണയം ആരംഭിക്കും. പരീക്ഷാഫലം മേയ്‌ 10 നുള്ളില്‍ പ്രഖ്യാപിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 ന്‌ ആരംഭിച്ച്‌ മാര്‍ച്ച്‌ മൂന്നിന്‌ അവസാനിക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ഫെബ്‌. ഒന്നിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകള്‍ ജനുവരി 25 നും ആരംഭിക്കും.രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന്‌ ആരംഭിച്ച്‌ പരീക്ഷാഫലം മേയ്‌ 25 നകം പ്രഖ്യാപിക്കും.

Leave a Reply