ഷാരോൺ കൊലക്കേസ്: ​ഗ്രീഷ്മയേയും അമ്മയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

0

തിരുവനന്തപുരം: ഷാരൺ കൊലക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കൊലപാതകത്തിൽ കൂടുതൽ വ്യക്തത വരുത്താനായി കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ഗ്രീഷ്മയെ ചോദ്യം ചെയ്യും.

മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here