ആസാമിലെ കാർബി അംഗ്‌ലോംഗ് ജില്ലയിലുണ്ടായ തീപിടത്തത്തിൽ നിരവധി വീടുകളും കടകളും കത്തി നശിച്ചു

0

ഗോഹ‌ട്ടി: ആസാമിലെ കാർബി അംഗ്‌ലോംഗ് ജില്ലയിലുണ്ടായ തീപിടത്തത്തിൽ നിരവധി വീടുകളും കടകളും കത്തി നശിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നാഗാലൻഡ് അതിർത്തിയോട് ചേർന്നുള്ള ബോക്കാജൻ മേഖലയിലെ ലഹോരിജൻ ഗ്രാമത്തിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലം ഒരു കടയിലുണ്ടായ തീപ്പൊരി മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.

നി​ര​വ​ധി പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ തീ​പി​ട​ത്ത​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​താ​യും വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേശത്ത് തുടരുന്ന അ​ഗ്നി​ര​ക്ഷാ സേ​ന തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Leave a Reply