ഇന്ത്യയെ വീണ്ടും പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

0

ഇന്ത്യയെ വീണ്ടും പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇന്ത്യക്കാർ വികസനത്തിൽ മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിവുള്ളവരും നേതൃപാടവമുളളവരുമാണെന്നായിരുന്നു പുടിന്റെ പരാമർശം. റഷ്യൻ യൂണിറ്റി ദിനത്തിൽ സംസാരിക്കവെയാണ് വ്ലാഡ്മിർ പുടിൻ ഇന്ത്യയെ പുകഴ്ത്തി രം​ഗത്തെത്തിയത്.

‘നമുക്ക് ഇന്ത്യയെ നോക്കാം, ആഭ്യന്തര വികസനത്തിനായി പരിശ്രമിക്കുന്ന, കഴിവുള്ള, ആളുകളാണവർ. ഇന്ത്യ തീർച്ചയായും അവരുടെ വികസനത്തിന്റെ കാര്യത്തിൽ മികച്ച ഫലങ്ങൾ കൈവരിക്കും. അതിൽ സംശയമില്ല. ഏതാണ്ട് ഒന്നര ബില്യൺ ആളുകൾ, ഇപ്പോൾ അത് സാധ്യമാണ്,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച്ചയും പുടിൻ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്ര വിദേശനയത്തെ അഭിനന്ദിക്കുകയും ചെയ്തു . തിങ്ക്-ടാങ്ക് വാൽഡായി ക്ലബ്ബിന്റെ പ്ലീനറി സെഷനിൽ, ആഗോള കാര്യങ്ങളിൽ ന്യൂഡൽഹിയുടെ പങ്ക് വരും ദിവസങ്ങളിൽ വളരുമെന്നും ‘ഭാവി ഇന്ത്യയുടേതാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഉക്രെയ്ൻ സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മോസ്‌കോ സന്ദർശനത്തിന് മുന്നോടിയായാണ് പുടിന്റെ പരാമർശം.

നവംബർ 7 മുതൽ 8 വരെ റഷ്യയിലേക്കുള്ള തന്റെ ദ്വിദിന പര്യടനത്തിൽ ജയശങ്കർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തുകയും ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകൾ അവലോകനം ചെയ്യുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here