റൊണാള്‍ഡോ യുണൈറ്റഡ്‌ വിട്ടു; ക്ലബ്‌ വില്‍ക്കാന്‍ ഉടമകള്‍

0


ലണ്ടന്‍: സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാഡോ ക്ലബ്‌ വിട്ടതിനു പിന്നാലെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ വില്‍ക്കാല്‍ ഉടമകള്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട്‌ പുറത്ത്‌. മുഖ്യപരിശീലകന്‍ എറിക്‌ ടെന്‍ ഹാഗുമായുള്ള അഭിപ്രായ ഭിന്നതയാണ്‌ റൊണാള്‍ഡോയെ യുണൈറ്റഡ്‌ വിടാന്‍ പ്രേരിപ്പിച്ചത്‌. ലോകകപ്പിനായി ഖത്തറിലേക്കു തിരിക്കുംമുമ്പ്‌ നടത്തിയ വിവാദ അഭിമുഖത്തില്‍ ടെന്‍ ഹാഗിനും യുണൈറ്റഡ്‌ ഉടമകള്‍ക്കുമെതിരേ റൊണാള്‍ഡോ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതോടെ താരം പുറത്തേക്കുള്ള വഴിയിലാണെന്ന പ്രചാരണവും ശക്‌തമായിരുന്നു. ഇതു സാധൂകരിച്ചായിരുന്നു പ്രഖ്യാപനം. ക്ലബും റൊണാള്‍ഡോയും പരസ്‌പര ധാരണയോടെ വഴിപിരിഞ്ഞതായാണു ഫുട്‌ബോള്‍ ലോകത്തെ വാര്‍ത്ത. താരം നഷ്‌ടപരിഹാരവും ആവശ്യപ്പെട്ടിട്ടില്ലെന്നാണു സൂചന. ആവകയില്‍ യുണൈറ്റഡിന്‌ കരാര്‍ റദ്ദാക്കിയതിലൂടെ 17 മില്യണ്‍ പൗണ്ടോളം ലാഭിക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനു പിന്നാലെയാണ്‌ യുണൈറ്റഡിന്റെ യു.എസ്‌. ഉടമകളായ ഗ്ലേസേഴ്‌സ് ക്ലബ്‌ വില്‍ക്കാന്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്‌. വില്‍പ്പന സംബന്ധിച്ച കടലാസുജോലികള്‍ പുരോഗമിക്കുകയാണെന്നാണു വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ സ്‌ഥിരീകരണമില്ല

Leave a Reply