ലോകകപ്പിലെ നിർണായക മത്സരത്തിൽ മൊറോക്കയ്‌ക്കെതിരെ അപ്രതീക്ഷിതിമായി തോൽവി വഴങ്ങിയതിനു പിന്നാലെ ബെൽജിയത്തിൽ കലാപം

0

ലോകകപ്പിലെ നിർണായക മത്സരത്തിൽ മൊറോക്കയ്‌ക്കെതിരെ അപ്രതീക്ഷിതിമായി തോൽവി വഴങ്ങിയതിനു പിന്നാലെ ബെൽജിയത്തിൽ കലാപം. മത്സരത്തിനു പിന്നാലെ തലസ്ഥാന നഗരമായ ബ്രസൽസിലെ തെരുവിലിറങ്ങിയ ഫുട്‌ബോൾ ആരാധകർ കടകളും മറ്റും തകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.

ബെൽജിയം ആരാധകർ നിരവധി ഇടങ്ങളിൽ തീയിട്ടതിന് പുറമേ കാറുകൾക്ക് നേരെയും കല്ലും കട്ടയും വലിച്ചെറിയുകയും ചെയ്യുന്ന സാഹചര്യമാണ് ബ്രസൽസിലുണ്ടായത്. അക്രമത്തിൽ ഒരാൾക്ക് മുഖത്ത് പരിക്കേറ്റതോടെയാണ് പൊലീസ് അക്രമികളെ കൈകാര്യം ചെയ്യാനാരംഭിച്ചത്. സിറ്റി സെന്ററിൽ നിന്ന് അകലം പാലിക്കണമെന്ന് ബ്രസൽസ് മേയർ ഫിലിപ്പ് ക്ലോസെ ഫുട്‌ബോൾ ആരാധകരോട് ആവശ്യപ്പെട്ടു.

Tensions in #Brussels after the Belgium – Morocco match. ???????????????? pic.twitter.com/g2txDyurRP

— Yassin Akouh (@Yassin_Akouh) November 27, 2022
പ്രതിഷേധക്കാരോട് ശാന്തരാകാനും നഗരത്തിൽനിന്ന് പിൻവാങ്ങാനും ബ്രസൽസ് മേയൽ ആഹ്വാനം ചെയ്തു. തെരുവുകളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് പൊലീസുള്ളതെന്നും മേയർ വ്യക്തമാക്കി. പൊലീസ് നിർദ്ദേശമനുസരിച്ച് സബ്വേകളും ട്രാം സർവ്വീസ് അടക്കമുള്ളവയും നിർത്തി വച്ചിരിക്കുകയാണ്യ കലാപത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായവരുടെ വിവരങ്ങൾ വ്യക്തമല്ല.

പ്രതിഷേധക്കാർക്കു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ബെൽജിയത്തിനെതിരെ മൊറോക്കയുടെ വിജയം ഖത്തർ ലോകകപ്പിലെ അട്ടിമറികളിൽ ഒന്നായിരുന്നു. 1998ൽ സ്‌കോട്ലാൻഡിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പിലെ മൊറോക്കെയുടെ ആദ്യ ജയമായിരുന്നു ബെൽജിയത്തിനെതിരെ നേടിയത്. 73ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ. സബിറി ഫ്രികിക്കിലൂടെയാണ് ഗോൾ നേടിയത്.

ഇടത് വിംഗിൽ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോൾകീപ്പർ കോർത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറിൽ ഒന്നുംതന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഗോൾ തിരിച്ചടിക്കാൻ ബെൽജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെൽജിയം വലയിലെത്തി. സിയെച്ചിന്റെ പാസിൽ അബൗഖൽ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫിഫ റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ തകർത്തത്. ബൽജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here