രാജ്യം നിങ്ങളുടെ വേദന പങ്കിടുന്നുവെന്ന് റഷ്യൻ സൈനികരുടെ അമ്മമാരോട് പ്രസിഡന്‍റ് വ്ലാദിമർ പുടിൻ

0

മോസ്കോ: രാജ്യം നിങ്ങളുടെ വേദന പങ്കിടുന്നുവെന്ന് റഷ്യൻ സൈനികരുടെ അമ്മമാരോട് പ്രസിഡന്‍റ് വ്ലാദിമർ പുടിൻ. യുക്രെയ്നെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടേയും യുദ്ധം ചെയ്യുന്നവരുടെയും അമ്മമാരുടെ യോഗത്തിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.

ഒ​രു മ​ക​ന്‍റെ ന​ഷ്ട​ത്തി​ന് പ​ക​രം വ​യ്ക്കാ​ൻ യാ​തൊ​ന്നി​നും ക​ഴി​യി​ല്ല- യോ​ഗ​ത്തി​ൽ പു​ടി​ൻ പ​റ​ഞ്ഞു, റ​ഷ്യ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നെ​തി​രാ​യി റ​ഷ്യ​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് സൈ​നി​ക​രു​ടെ അ​മ്മ​മാ​രു​ടെ യോ​ഗം പു​ടി​ൻ വി​ളി​ച്ച​ത്.

സൈ​നി​ക​രു​ടെ അ​മ്മ​മാ​ർ ആ​രോ​പി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ മ​ക്ക​ളെ മ​തി​യാ​യ പ​രി​ശീ​ല​ന​മി​ല്ലാ​തെ​യാ​ണ് യു​ദ്ധ​മു​ഖ​ത്തേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ്. ക​ഠി​ന​മാ​യ ത​ണു​പ്പി​ൽ മ​തി​യാ​യ ആ​യു​ധ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും സൈ​നി​ക​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഈ ​അ​മ്മ​മാ​ർ പ​ര​സ്യ​മാ​യി പ​രാ​തി​പ്പെ​ടു​ന്നു.

വെ​ള്ളി​യാ​ഴ്ച മോ​സ്‌​കോ​യ്‌​ക്ക് സ​മീ​പ​മു​ള്ള പു​ടി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൈ​നി​ക​ർ രാ​ജ്യ​ത്തി​ന്‍റെ ഹീ​റോ​ക​ളാ​ണെ​ന്ന് പു​ടി​ൻ പ​റ​ഞ്ഞു. ടി​വി, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നി​വ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ളും നു​ണ​ക​ളും വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​സി​ഡ​ന്‍റ് സ്ത്രീ​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here