ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ ഒളിപ്പിച്ച് സിം; ഭാര്യക്കും മകനും പിതാവിനുമെതിരെ കേസ്

0

തൃശ്ശൂർ: അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് കൈമാറാൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പിഎഫ്ഐ നേതാവ് ടി എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് ഖുറാനിൽ ഒളിപ്പിച്ച് സിം നൽകാൻ ശ്രമിച്ചത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നാണ് സൈനുദ്ദീൻ അറസ്റ്റിലായത്. സൈനുദ്ദീന് നൽകാൻ കൈമാറിയ ഖുറാനിലായിരുന്നു സിം കാർഡ് ഒളിപ്പിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിം കാർഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here