പിണറായി വിജയൻ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ; ആനാവൂർ നാഗപ്പന്മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു’; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്ന് ചെന്നിത്തല ആരോപിച്ചു. ആനാവൂർ നാഗപ്പന്മാർ കേരളത്തെ കുട്ടിച്ചോറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര അഴിമതി നടത്തുന്ന മേയറെ തിരുവനന്തപുരത്ത് വേറെ കണ്ടിട്ടില്ല. ആനാവൂർ നാഗപ്പന്മാരുടെ ചെരുപ്പനക്കാത്തവർക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സർക്കാർ വന്നതിൻറെ ഗുണങ്ങളാണിവ. പെൻഷൻ ഇല്ല, അഴിമതി, ബന്ധു നിയമനം തുടങ്ങിയവ മാത്രമാണ് ഉള്ളത്.

ആനാവൂർ നാഗപ്പന്മാർ കേരളത്തെക്കുട്ടിച്ചോറാക്കുകയാണ്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണെന്നും അദേഹം കൂട്ടിച്ചേർത്തു. കത്ത് വിവാധത്തിൽ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ നഗരസഭക്ക് മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

LEAVE A REPLY

Please enter your comment!
Please enter your name here