ഉമ്മൻ ചാണ്ടിയുടെ ചികിത്സ ജർമനിയിലെ ചാരിറ്റി ക്ലിനിക്കിൽ

0

കോട്ടയം ∙ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോകുന്നത് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമനിയിലെ ചാരിറ്റി ക്ലിനിക്കിലേക്ക്. നാളെ പുലർച്ചെ അദ്ദേഹം തിരുവനന്തപുരത്തു നിന്നു പുറപ്പെടും. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതും ചെയ്ത ശേഷമേ മടങ്ങൂ എന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും ഒപ്പമുണ്ടാകും. മറ്റൊരു മകൾ അച്ചു ഉമ്മൻ വീസയ്ക്കായി ദുബായിൽ അപേക്ഷ നൽകിയിട്ടുണ്ട്.

ജർമനിയിലെ യൂണിവേഴ്സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ബെർലിനിൽ ഏറ്റവും കൂടുതൽ പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനങ്ങളിലൊന്നായ ഇവിടെ മലയാളികൾ ഉൾപ്പെടെ 13,200 ജീവനക്കാരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here