പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രം, യഥാർത്ഥ കരങ്ങളെ പിടികൂടുന്നില്ല’; ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീംകോടതി

0

ന്യൂഡൽഹി: ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്ന് സുപ്രീംകോടതി. വൻകിടക്കാർ നിയമത്തിന് പിടികൊടുക്കാതെ രക്ഷപ്പെടുമ്പോള്‍ പിടിയിലാകുന്നത് ചെറുകിടക്കാർ ആണെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്നും സുപ്രീംകോടതി പറഞ്ഞു.

വൻകിടക്കാർ നിയമത്തിന് പിടികൊടുക്കാതെ രക്ഷപ്പെടുമ്പോള്‍ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ലഹരിക്കടത്തുമായി മുഴുവന്‍ കണ്ണികളെയും പിടികൂടുന്നതിന് സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം നൽകണമെന്നും ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, പി നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്തുമായിബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here