വണ്‍ ലവ്‌ പിന്‍വലിച്ചു

0


ദോഹ: സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്ന ”വണ്‍ ലവ്‌” ആം ബാന്‍ഡുകള്‍ ധരിക്കുമെന്ന തീരുമാനത്തില്‍നിന്നു പ്രമുഖ യൂറോപ്യന്‍ ടീമുകള്‍ പിന്മാറി. ഇംഗ്ലണ്ട്‌, വെയ്‌ല്‍സ്‌, ബെല്‍ജിയം, ഹോളണ്ട്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌, ഡെന്‍മാര്‍ക്ക്‌ എന്നിവരാണു പിന്‍മാറിയത്‌.
ഇറാനെതിരായ മത്സരത്തില്‍ ”വണ്‍ ലവ്‌” ആം ബാന്‍ഡ്‌ ധരിക്കുമെന്ന്‌ ഇംഗ്ലണ്ട്‌ നായകന്‍ ഹാരി കെയ്‌ന്‍ പ്രസ്‌താവിച്ചിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ”വണ്‍ ലവ്‌” ആം ബാന്‍ഡ്‌ ധരിക്കുന്ന നായകന്‍മാര്‍ക്കെതിരേ മഞ്ഞക്കാര്‍ഡ്‌ കാണിക്കുമെന്നു ഫിഫ മുന്നറിയിപ്പ്‌ നല്‍കി. അതോടെ ഹാരി കെയ്‌ന്‍ പിന്മാറി. ഫിഫയുടെ സമ്മര്‍ദ തന്ത്രത്തെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്‍ഡ്‌ ന്യൂഡ്‌റോഫും വിമര്‍ശിച്ചു.
ഫിഫയുടെ തീരുമാനത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിനോടുള്ള വെല്ലുവിളിയാണെന്ന്‌ ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ സപ്പോട്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ആംനെസ്‌റ്റി ഇന്റര്‍നാഷണലിന്റെ സാമ്പത്തിക, സാമൂഹിക നീതി വിഭാഗം തലവന്‍ സ്‌റ്റീവ്‌ കോക്ക്‌ബേണും നടപടിയെ വിമര്‍ശിച്ചു.

Leave a Reply