പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സിപിഎം നേതാവ് ഒളിവിൽ

0

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച സിപിഎം നേതാവിനെതിരെ കേസ്. മാള പുത്തൻ ചിറയിലെ സിപിഎം നേതാവാണ് കുട്ടികളെ പീഡിപ്പിച്ചത്. പുത്തൻ ചിറ പിണ്ടിയത്ത് സരിത്ത് ആണ് പ്രതി. കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.

മൂന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് സരിത്ത് പീഡിപ്പിച്ചത്. കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നവംബർ 7 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നിർമ്മാണം നടക്കുന്ന വീട്ടിലേയ്‌ക്ക് ഇയാൾ കുട്ടികളെ വിളിച്ചു വരുത്തി.

കുട്ടികളെ അടുത്തിരുത്തി സരിത്ത് അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളോട് വിവരം പറഞ്ഞു. സംഭവം അറിഞ്ഞ മാതാപിതാക്കൾ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിപിഎം നേതാവ് ഒളിവിൽ പോയി. ഇയാൾക്കായി തിരച്ചിൽ നടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here