വീട്ടിൽ അതിക്രമിച്ച് കയറിയ സന്തോഷ് പേഴ്സണൽ സ്റ്റാഫിലില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ; പിരിച്ചുവിടുമെന്നും മന്ത്രി

0

തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ പിടിയിലായ തന്റെ പി എസിന്റെ ഡ്രൈവറെ പിരിച്ചുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അറസ്റ്റിലായ സന്തോഷ് പേഴ്സണൽ സ്റ്റാഫിലുള്ള ആളല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കരാർ കമ്പനിക്കാർ നൽകിയ ജീവനക്കാരനാണ് സന്തോഷ് എന്നാണ് മന്ത്രിയുടെ നിലപാട്.

സന്തോഷ് ജല അതോറിറ്റിയുടെ കരാർ ജീവനക്കാരനാണ്. ഇതിൽ ഉചിതമായി നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും കേസിൽ യാതൊരു തരത്തിലുള്ള ഇടപെടൽ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തി വനിതാ ഡോക്ടർ തിരിച്ചറിഞ്ഞാൽ സന്തോഷ് ഇൗ കേസിലും പ്രതിയാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡോക്ടറെ ആക്രമിച്ചയാളും കാറിൽ കയറിയാണ് രക്ഷപ്പെട്ടത്. തിരിച്ചറിയൽ പരേഡിനായി രാവിലെ 10ന് എത്താൻ വനിതാ ഡോക്ടർക്ക് പൊലീസ് നിർദേശം നൽകി. തിരിച്ചറിയൽ പരേഡിനു ശേഷം മാത്രമേ പ്രതി ചേർക്കുകയുള്ളൂ.

ജല അതോറിറ്റിയുടെ ഇന്നോവ കാറിലെ യാത്രയാണ് സന്തോഷിനെ കുടുക്കിയത്. ഈ ഇന്നോവ കാറാണ് സിസിടിവിയിൽ തെളിവായി മാറിയത്. കുറവൻകോണത്ത് ഇൗ കാറിലെത്തിയാണ് സന്തോഷ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്നു സമ്മതിച്ചു. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഇന്നോവ കാർ മ്യൂസിയം പരിധിയിലെ സിസിടിവിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here