രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ചറി പിറന്നു

0

കിഗാലി സിറ്റി (റുവാണ്ട) ∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ മലയാളിയുടെ ആദ്യ സെഞ്ചറി പിറന്നു. ബോട്‌സ്വാന ക്രിക്കറ്റ് ടീമിൽ അംഗമായ തൃശൂർ മണ്ണുത്തി സ്വദേശി വിനു പ്രഭാകറാണ് ചരിത്രനേട്ടത്തിന് അവകാശിയായത്. ഐസിസി ട്വന്റി20 ലോകകപ്പിനുള്ള ആഫ്രിക്കൻ മേഖലാ യോഗ്യതാ മത്സരത്തിൽ സെയിന്റ് ഹെലേനയ്ക്കെതിരെ വിനു 70 പന്തിൽ 100 റൺസെടുത്തു. 7 ഫോറും 5 സിക്സറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. മത്സരത്തി‍ൽ ബോട്‌സ്വാന 59 റൺസിനു വിജയിച്ചു.

Leave a Reply