ഉപരാഷ്ട്രപതിയായ ജഗ്ദീപ് ധൻകർ ഒഴിഞ്ഞ ഗവർണ്ണർ പദവിയിലേക്ക് മലയാളി; സി.വി ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റു; ലക്ഷ്മണ രേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദിക്ക് നന്ദിയെന്നും ആനന്ദബോസ്

0

കൊൽക്കത്ത: ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നുണ്ടായ ഒഴിവിൽ പശ്ചിമ ബംഗാൾ ഗവർണറായി മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ ഗവർണ്ണർ ഗോപാൽ കൃഷ്ണ ഗാന്ധി, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ആനന്ദബോസിന്റെ സ്ഥാനമേൽക്കൽ.ദിവസങ്ങൾക്ക് മുമ്പാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലാളിയുമായ ഡോ. സി.വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചത്.

മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല വഹിച്ചിരുന്നത്.ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.ഗവർണറായി നിയമിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു.സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകുമെന്നും സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും ആനന്ദബോസ് പറഞ്ഞു.

ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ചുമതലയേറ്റശേഷം ആനന്ദ ബോസ് പ്രതികരിച്ചു.തനിക്ക് പരിചിതമായ ഇടമാണ് പശ്ചിമ ബംഗാൾ.കൊൽക്കത്തയിൽ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്.തന്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണ്. തന്റെ പേരിലും ബംഗാൾ ടച്ച് ഉണ്ടെന്നും സി വി ആനന്ദ ബോസ് പറഞ്ഞു.സ്ഥാനമേറ്റെടുത്തശേഷം കേരളത്തിലെ ജനങ്ങൾക്കും അദ്ദേഹം നന്ദ്ി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here