ഒഡീസി നൃത്തം പരിചയപ്പെടുത്തി മധുലിത മോഹപത്ര

0

കുറുപ്പംപടി : ഒഡീസി നൃത്തച്ചുവടുകളുമായി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. ഭാരതീയ സാംസ്കാരിക വൈവിധ്യങ്ങളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാലയായിരുന്നു വേദി.

ഒഡീസി നർത്തകി മധുലിത മോഹപത്രയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. കുന്നത്തുനാട് താലൂക്ക് പരിധിയിൽ 12 ഇടങ്ങളിൽ ശില്പശാല നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, പഞ്ചായത്തംഗം സജി പടയാട്ടിൽ, പ്രധാനാധ്യാപിക ടീന എം. ജോസ്, പ്രശോഭ്, കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here