മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെ’; ക്ലാസിനിടയിൽ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അദ്ധ്യാപകൻ

0

ബെംഗളൂരു:ക്ലാസെടുക്കുന്നതിനിടയിൽ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അദ്ധ്യാപകൻ
.ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ചത്.സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു.അദ്ധ്യാപകന്റെ തീവ്രവാദി വിളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പ്രൊഫസർക്കെതിരെ നടപടിയുണ്ടായത്.

നവംബർ 26 വെള്ളിയാഴ്ചയായിരുന്നു സംഭവം.അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് പറഞ്ഞത്.തുടർന്ന് മറുപടിയുമായി വിദ്യാർത്ഥിയും രംഗത്തെത്തി.പരാമർശത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കവും വീഡിയോയിൽ കാണാം.ഒരു മുസ്ലീമായിരിക്കുന്നതിനാൽ ദിവസവും ഇത്തരം അധിക്ഷേപം നേരിടുന്നു.മുംബൈ ഭീകരാക്രമണമൊന്നും തമാശയല്ല.എന്റെ മതത്തിന്റെ പേരിൽ നിങ്ങൾ എന്നെ അധിക്ഷേപിക്കുന്നുവെന്നും വിദ്യാർത്ഥി അദ്ധ്യാപകനോട് പറയുന്നത് വിഡീയോയിൽ വ്യക്തമാണ്.

എന്നാൽ തനിക്ക് വിദ്യാർത്ഥി മകനെപ്പോലെയാണെന്നാണ് അദ്ധ്യാപകൻ മറുപടി നൽകുന്നത്.ഒരു പിതാവും സ്വന്തം മകനെ ഇങ്ങനെ വിളിക്കില്ലെന്നാണ് ഇതിനുള്ള വിദ്യാർത്ഥിയുടെ മറുപടി.’നിങ്ങളുടെ മകനോട് ഇങ്ങനെ പറയുമോ? അവനെ തീവ്രവാദി എന്ന് വിളിക്കുമോ? ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കാൻ കഴിയുമോ? ഇത് ഒരു ക്ലാസ്സാണ്.നിങ്ങൾ പ്രൊഫഷണലാണ്.നിങ്ങൾ പഠിപ്പിക്കുന്നു.നിങ്ങൾക്ക് എന്നെ തീവ്രവാദി എന്നു വിളിക്കാനാവില്ലെന്നും വിദ്യാർത്ഥി പറയുന്നു.

Leave a Reply