സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ തല തിരിഞ്ഞ കർഷക നയം മൂലം കർഷകർ ആത്മഹത്യ ചെയ്യേണ്ട അസസ്ഥയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

0

തിരുവനന്തപുരം:സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ തല തിരിഞ്ഞ കർഷക നയം മൂലം കർഷകർ ആത്മഹത്യ ചെയ്യേണ്ട അസസ്ഥയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.ഇടതുഭരണത്തിൽ കർഷകരുടെ ജീവിതം ഒരോ ദിവസങ്ങളിലും പൊലിഞ്ഞ് പോകുന്നു. കാർഷിക രംഗം അപകടരമായ നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും കർഷക കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സുധാകരൻ പറഞ്ഞു.

കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം തിരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം മാറ്റത്തിന്റെ കൊടുങ്കാറ്റുണ്ടാക്കി സർക്കാരിനെ താഴെ ഇറക്കാനുള്ള സമരമുഖത്ത് കർഷകരെയും തൊഴിലാളികളെയും യുവജനങ്ങളെയും അണിനിരത്തിയുള്ള പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.

കർഷക ആത്മഹത്യ ഇല്ലാതാക്കാൻ സർക്കാർ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.ഇതിന്റെ ഫലമായാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ടു കർഷകർ കോഴിക്കോടും പാലക്കാടുമായി ആത്മഹത്യ ചെയ്തത്.ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതു സർക്കാരിന്റെ ദുർഭരണവുമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.സ്വകാര്യ ബാങ്കുകളിൽ നിന്നു പോലും ഉയർന്ന പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത കർഷകന് അത് തിരിച്ചടയ്ക്കാൻ കഴിയാതെ നിരാശബാധിച്ച് ആത്മഹത്യ ചെയ്യുകയാണ്.കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാർ തുടരുന്ന അവഗണ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്ന അവസ്ഥാണ്.ജനങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല.പൊലീസും ഗുണ്ടകളും തേർവാഴ്ച നടത്തുകയാണ്.ലഹരിമാഫിയ കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here