മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇസുദാന്‍ ഗാദ്‌വി; പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ, ഗുജറാത്തില്‍ അങ്കത്തിനൊരുങ്ങി ആം ആദ്മി

0

ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇസുദാന്‍ ഗാദ്‌വി സ്ഥാനാർത്ഥിയാകും. പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാളാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. ആരാകണം പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയായ ഇസുദാന്‍ മാധ്യമപ്രവര്‍ത്തനരംഗത്തുനിന്നാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പ്രമുഖ ഗുജറാത്തി ചാനലുകളില്‍ വാര്‍ത്താ അവതാരകനായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യത്തേത് ഡിസംബർ 1 നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 5 നുമാകും. തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുജറാത്തിൽ എഎപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കൊപ്പം കെജ്രിവാളും നേതൃത്വം നൽകുന്ന റോഡ് ഷോകൾ നാളെമുതൽ ആരംഭിക്കും. പാർട്ടി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, എഎപി ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകൾ നടത്തും.

182 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും രണ്ടാംഘട്ടത്തില്‍ 93 മണ്ഡലങ്ങളിലുമായാണ് വോട്ടെടുപ്പ് നടക്കുക. ഇത്തവണ ശക്തമായ ത്രികോണമത്സരമാണ് സംസ്ഥാനത്ത് നടക്കുക. ബിജെപിയാണ് ഭരണകക്ഷിയെങ്കിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സജീവമായതോടെ തെരഞ്ഞെടുപ്പ് വിജയി ആരാവുമെന്ന്ത് പ്രവചാനീതമാകും.

LEAVE A REPLY

Please enter your comment!
Please enter your name here