മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി

0

മെട്രോ യാത്രക്കാരാകുമെന്നും കണക്കുകൂട്ടി. നിലവിലെ പ്രതിദിന യാത്രക്കാർ 70,000. രണ്ടാംഘട്ട നിർമ്മാണത്തിന് കെഎംആർഎല്ലിന്റെ എസ്റ്റിമേറ്റ് 2,577 കോടി രൂപ. കേന്ദ്രസർക്കാർ ഇത് 1,957 കോടി രൂപയായി വെട്ടിക്കുറിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ 3,500 കോടി രൂപ വേണ്ടിവരുമെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. ആദ്യഘട്ട എസ്റ്റിമേറ്റ് വിലയിരുത്തലിൽ പിഴച്ചതോടെ രണ്ടാംഘട്ടത്തിൽ എഎഫ്ഡി സ്വന്തം നിലയ്ക്ക് ഏജൻസിയെ വച്ച് അന്വേഷണം നടത്തി. ഇതിൽ ഉദ്ദേശിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതോടെയാണ് പിന്മാറ്റം.

അതേസമയം പിന്മാറ്റത്തിന് കേന്ദ്രത്തെ കുറ്റം പറയുകയാണ് സർക്കാർ. രണ്ടാംഘട്ടപാതയുടെ പകുതിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച തുകയ്ക്ക് നിർമ്മിക്കാനാകില്ലെന്നാണ് എഎഫ്ഡിയുടെ വിലയിരുത്തൽ. 2017ൽ കേന്ദ്രസർക്കാർ ഏജൻസി കൺസൾട്ടന്റായി തയ്യാറാക്കിയ ഡിപിആറിൽ 11.2 കിലോമീറ്റർ പാതക്ക് 2310 കോടിയാണ് കണക്കാക്കിയത്. 2018ൽ കേന്ദ്ര നഗരാസൂത്രണമന്ത്രാലയം ഇടപെട്ട് ഇത് 1957 കോടിയായി വെട്ടിക്കുറച്ചു. ഈ തുകയ്ക്ക് നിർമ്മാണം പൂർത്തിയാകില്ലെന്ന് എഎഫ്ഡി നേരത്തേതന്നെ കെഎംആർഎലിനെ അറിയിച്ചിരുന്നു. ആഗസ്തിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയശേഷവും ഇതറിയിച്ചു. എന്നിട്ടും നിലപാട് മാറ്റാൻ കേന്ദ്രം തയ്യാറായില്ല.

തുടർന്നാണ് പിന്മാറ്റം. കാക്കനാട് പാതയ്ക്ക് 3500 കോടി രൂപ വേണമെന്നാണ് എഎഫ്ഡി വിലയിരുത്തൽ. മെട്രോ ഒന്നാംഘട്ടത്തിൽ എഎഫ്ഡിയാണ് വായ്പ നൽകിയത്. 5181 കോടി കണക്കാക്കിയെങ്കിലും 7100 കോടി ചെലവായി. 25 വർഷ കാലാവധിയിൽ 1.9 ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിച്ചത്. കാക്കനാട് പാതക്കുള്ള 60 ശതമാനം പണവും വായ്പയിലൂടെയാണ് കണ്ടെത്തേണ്ടത്. 16.23 ശതമാനം തുക (274.90 കോടി) മാത്രമാണ് കേന്ദ്രവിഹിതം.

ഇൻഫോപാർക്ക് മെട്രോ പാതയുടെ നിർമ്മാണത്തുക വെട്ടിക്കുറച്ച കേന്ദ്രസർക്കാർ, ഇതേകാലത്ത് മറ്റുസംസ്ഥാനങ്ങളുടെ സമാന പദ്ധതികൾക്ക് അനുവദിച്ചത് ഉയർന്ന തുക. കഴിഞ്ഞ മൂന്നുവർഷവും കേരളമൊഴികെ സംസ്ഥാനങ്ങളിലെ മെട്രോ നിർമ്മാണത്തിനും കേന്ദ്രം വാരിക്കോരി നൽകി. ഇൻഫോപാർക്ക് പാതയുടെ ഡിപിആർ രണ്ടുവട്ടം തിരിച്ചയച്ച കേന്ദ്രം നിർമ്മാണത്തുക ഏകപക്ഷീയമായി വെട്ടിക്കുറച്ചു. നാലുവർഷം അകാരണമായി അനുമതിയും നിഷേധിച്ചുവെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.

Leave a Reply