അന്തര്‍ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റില്‍

0


കായംകുളം: അന്തര്‍ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റില്‍. മലങ്കര കത്തോലിക്കാ പള്ളിയിലും ഗവ.യു.പി സ്‌കൂളിലും മോഷണം നടത്തിയ തമിഴ്‌നാട്‌ കന്യാകുമാരി കിള്ളിയൂര്‍ ചൂട്ടാല്‍ പാലവിള കുരിശടിക്ക്‌ സമീപം പുല്ലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ ക്രിസ്‌റ്റഫറാ(ശെല്‍വരാജ്‌-43)ണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ മാസം 12 ന്‌ സെന്റ്‌ ബേസില്‍സ്‌ മലങ്കര കത്തോലിക്കാ പള്ളിയുടെ വാതില്‍ തകര്‍ത്ത്‌ അകത്തു കയറി വഞ്ചിക്കുറ്റി കുത്തിത്തുറന്ന്‌ 3,000 രൂപ മോഷ്‌ടിച്ചു. ഗവ.യു.പി സ്‌കൂളിലെ ഓഫീസ്‌ കെട്ടിടത്തിന്റെ ഓടാമ്പല്‍ തകര്‍ത്ത്‌ അകത്ത്‌ കയറി അലമാര കുത്തിത്തുറന്ന്‌ അതില്‍ സൂക്ഷിച്ചിരുന്ന 19,690 രൂപയും 7,500 രൂപ വീതം വില വരുന്ന രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ ഒരിടത്തും സ്‌ഥിരമായി നില്‍ക്കുന്ന ആളല്ല. ഡി.വൈ.എസ്‌.പി: അലക്‌സ്ബേബിയുടെ നിര്‍ദേശപ്രകാരം സി.ഐ: മുഹമ്മദ്‌ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞ്‌ തമിഴ്‌നാട്ടിലും കേരളത്തിലുമായി അന്വേഷണം നടത്തി വരവെയാണ്‌ മോഷണക്കേസില്‍ ഇയാളെ തിരുവല്ല പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ കായംകുളം പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്തി. എസ്‌.ഐ: വി.ഉദയകുമാര്‍, സി.പി.ഒമാരായ ദീപക്‌, ഷാജഹാന്‍, വിഷ്‌ണു, അനീഷ്‌, സബീഷ്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here