ഭാര്യയുടെ പരാതിയിൽ അവിഹിത ബന്ധം പൊക്കിയതിന് കോൺസ്റ്റബിൾമാരെ ആക്രമിച്ച് ഇൻസ്‌പെക്ടർ

0

ഭാര്യയുടെ പരാതിയിൽ അവിഹിത ബന്ധം പൊക്കിയതിന് കോൺസ്റ്റബിൾമാരെ ആക്രമിച്ച് ഇൻസ്‌പെക്ടർ. ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൗത്ത് സോണിലെ കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന രാജുവിന്റെ അവിഹിത ബന്ധമാണ് കോൺസ്റ്റബിൾമാർ പൊക്കിയത്.

ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് രാജുവിന്റെ ഭാര്യ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് കോൺസ്റ്റബിൾമാരായ രാമകൃഷ്ണനെയും നാഗാർജുന നായിഡുവിനെയും ഇൻസ്‌പെക്ടർ മർദിച്ചത്. വനസ്ഥലിപുരം പൊലീസ്, സാഗർ കോംപ്ലക്‌സിനുള്ളിൽ വെച്ച് രാജുവിനെ മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടിയതോടെയാണ് ആക്രമിച്ചത്.

ചോദ്യം ചെയ്തിനു പിന്നാലെ പ്രകോപിതനായ രാജു, കോൺസ്റ്റബിൾമാരെ ആക്രമിക്കുകയായിരുന്നു. ഒരു കോൺസ്റ്റബിളിന്റെ മൂക്ക് ഇടിച്ചു പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയാളെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here