ട്രെയിനിൽ വെച്ച് വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം; കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

0

കൊല്ലം: തീവണ്ടിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളായ സഹോദരങ്ങൾക്കായിരുന്നു ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ കോട്ടയം എക്‌സ്പ്രസിലായിരുന്നു സംഭവം.

ഇന്നലെ ഉച്ചയോടെയായിരുന്നു വിദ്യാർത്ഥികൾക്ക് നേരെ അശ്ലീല പ്രദർശനം ഉണ്ടായത്. പെൺകുട്ടികളെ നോക്കി ഇയാൾ അശ്ലീല ചേഷ്ടകൾ കാണിക്കുകയായിരുന്നു. വിദ്യാർത്ഥികളിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുകയാണെന്ന് അറിഞ്ഞതോടെ ഇയാൾ വർക്കലയിൽ ഇറങ്ങിയെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here