ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിന്‍റെ പശ്ചാത്തലത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

0

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിന്‍റെ പശ്ചാത്തലത്തിൽ ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. മാധ്യമപ്രവർത്തക പരാതി പിൻവലിച്ച സാഹചര്യത്തിലാണ് അസോസിയേഷന്‍റെ പുതിയ തീരുമാനം.

“ച​ട്ട​ന്പി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍ ച​ട​ങ്ങി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 27-നാ​ണ് താ​ര​ത്തി​നെ​തി​രെ സം​ഘ​ട​ന ന​ട​പ​ടി എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച താ​രം, പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ നി​ല​നി​ന്നി​രു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലും പ​രി​ഹാ​രം കാ​ണു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

സി​നി​മാ സെ​റ്റു​ക​ളി​ൽ വൈ​കി​യെ​ത്തു​ന്ന​തും ഡബ്ബിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി ഭാ​സി​ക്കെ​തി​രെ പ​രാ​തി​ക​ൾ നി​ല​നി​ന്നി​രു​ന്ന വേ​ള​യി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ‌‌​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് താ​ര​ത്തെ വി​ല​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here