”ഞാന്‍ നെയ്മര്‍, റൊണാള്‍ഡോ വന്നാലേ പോകൂ” ബസിന്റെ ഗ്ലാസ് ഹെഡ്ഡറിലൂടെ തകര്‍ത്ത് യുവാവ്‌

0


പെരിന്തല്‍മണ്ണ: ഓടുന്ന ബസിനുനേരേ പാഞ്ഞടുത്തു മുന്നോട്ടുചാടി ഹെഡ്ഡറിലൂടെ മുന്നിലെ ഗ്ലാസ് തകര്‍ത്തു യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്‌സിനു സമീപം ഇന്നലെ വൈകിട്ടു നാലരയ്ക്കായിരുന്നു സംഭവം.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേലക്കാട് സ്വദേശിയുടെ ഓട്ടോ റിക്ഷ കല്ലെറിഞ്ഞു തകര്‍ത്തശേഷമാണ് മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു വന്ന സ്വകാര്യബസിനു മുമ്പിലേക്കു ചാടി ഗ്ലാസ് തലകൊണ്ടു പൊട്ടിച്ചത്. പിന്നിലേക്കു തെറിച്ചുവീണ യുവാവിന്, ബസ് പതുക്കെയായിരുന്നതിനാല്‍ കാര്യമായി പരുക്കേറ്റില്ല. തുടര്‍ന്ന്, ബസിലെ ഡ്രൈവറുടെ സീറ്റില്‍ കയറിയ യുവാവ് താന്‍ നെയ്മറാണെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നാലേ പോവൂ എന്നും വിളിച്ചുപറഞ്ഞു.

തലയ്ക്കു പരുക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്‌സിനു സമീപത്തു താമസിക്കുന്ന യുവാവിനു മാനസികപ്രശ്‌നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here