ഉച്ചത്തിൽ കരഞ്ഞത് ഇഷ്ടമായില്ല; രണ്ടുവയസുകാരനെ അച്ഛൻ തല്ലിക്കൊന്നു

0

ഉച്ചത്തിൽ കരഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് മദ്യപിച്ചെത്തിയ പിതാവ് 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. അമ്മയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ നെറെഡ്‌മെട്ടിലാണ് സംഭവം.

ദിവ്യയും സുധാകറും നേരെഡ്‌മെറ്റിലെ ജെജെ നഗറിലെ എസ്‌എസ്‌ബി അപ്പാർട്ട്‌മെന്റിൽ വാച്ചർമാരായി ജോലി ചെയ്തുവരികയായിരുന്നു. 2019ൽ വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. തിങ്കളാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുധാകർ മകൻ്റെ കരച്ചിൽ കേട്ട് അസ്വസ്ഥനായി. തുടർന്ന് മകൻ ജീവനെ ക്രൂരമായി മർദിച്ചു.

മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടി പിന്നീട് മരിച്ചു. മാതാവ് ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരമാണ് നെരേഡ്മെട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here