ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; പാചകക്കാരന് പരിക്ക്, ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

0

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ പാചകക്കാരന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്.

പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here