പ്രണയനൈരാശ്യം; ഫേസ്ബുക്ക് ലൈവിലെത്തി കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി

0

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലെത്തി യുവാവ് ആത്മഹത്യ ചെയ്തു. ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ഭഗവാന്‍പൂരിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുരന്ദര്‍പൂര്‍ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മരിച്ച യുവാവിന് സ്വന്തം ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് യുവാവ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബന്ധുക്കള്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്നോട് വിശ്വാസ വഞ്ചന നടത്തിയെന്ന് ആരോപിച്ച് ഇയാള്‍ കഴുത്തറുക്കുകയായിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ കാമുകിയുടെ വീട്ടുകാരെയും യുവാവ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ലൈവില്‍ പലരും ആത്മഹത്യ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here