ദേശീയഗാനമാലപിക്കുമ്പോൾ കണ്ണീരണിഞ്ഞു; ചരിത്രഗോളും കുറിച്ച് മടക്കം; അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം; ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോറർ; എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ

0


ദോഹ: ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടുയേറ്റിയാണ് ഗ്രൂപ്പ് എച്ചിലെ പോർച്ചുഗൽ – ഘാന മത്സരം പൂർത്തിയായത്. മൈതാനകത്ത് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി പോർച്ചുഗലും ഘാനയും നിറഞ്ഞെങ്കിലും രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്.

തന്റെ അവസാന ലോകകപ്പിനിറങ്ങിയ റൊണാൾഡോ മത്സരത്തിൽ ചരിത്രഗോളും കുറിച്ചാണ് മടങ്ങിയത്. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഘാനയ്ക്കെതിരായ മത്സരത്തിലെ 65-ാം മിനിറ്റിലാണ് താരം വലകുലുക്കിയത്. പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേട്ടം.

മത്സരത്തിനുമുമ്പേ വികാരാധീനനായ ക്രിസ്റ്റ്യാനോയേയാണ് കായികലോകം കണ്ടത്. ലോകകപ്പിൽ രാജ്യത്തിനായി വീണ്ടും ബൂട്ടുകെട്ടുന്നതിന്റെ വീകാരത്തിൽ ക്രിസ്റ്റ്യാനോയുടെ കണ്ണുകൾ ഈറനണിഞ്ഞു. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്ന അവസരത്തിലാണ് റൊണാൾഡോ വികാരാധീനനായത്. മത്സരത്തിൽ ചരിത്രഗോൾ നേടി ആരാധകരുടെ ഹൃദയം കവർന്നാണ് റോണോയുടെ മടക്കം.

A historic moment for a legendary player ????#FIFAWorldCup | @Cristiano pic.twitter.com/YbpOoQHgPP

— FIFA World Cup (@FIFAWorldCup) November 24, 2022
2006, 2010, 2014, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളിൽ റൊണാൾഡോ ഗോൾ നേടിയിരുന്നു. 2022 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളടിച്ചുകൊണ്ട് റൊണാൾഡോ പുതിയ ചരിത്രമെഴുതി. സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവർ നാല് ലോകകപ്പുകളിൽ ഗോൾ നേടിയിരുന്നു. ഈ റെക്കോർഡാണ് പഴങ്കഥയായത്.

ഘാനക്കെതിരെയുള്ള മത്സരത്തിലെ ഗോൾനേട്ടത്തിലൂടെ മറ്റൊരു റെക്കോർഡ് കൂടി ക്രിസ്റ്റിയാനോ റൊണാൾഡോ സ്വന്തമാക്കി. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായാണ് താരം മാറിയത്. നിലവിൽ 37 വയസാണ് താരത്തിനുള്ളത്. മത്സരത്തിന്റെ 65ാം മിനുട്ടിൽ ക്രിസ്റ്റിയാനോ പെനാൽട്ടിയിലൂടെയാണ ഗോൾ നേടിയത്.

ലോകകപ്പിൽ 18 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളായി താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് റൊണാൾഡോ.

LEAVE A REPLY

Please enter your comment!
Please enter your name here