മകൾ അയൽവാസിയെ പ്രണയിച്ചത് ഇഷ്ടമാ‌യില്ല; 16 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്; പിന്നാലെ ഫേസ്ബുക്കിലൂടെ കുറ്റസമ്മതവും, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

0

വിശാഖപട്ടണം: മകൾ അയൽവാസിയെ പ്രണയിച്ചത് ഇഷ്ടമാകാത്ത പിതാവ് 16കാരിയെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്താണ് നടുക്കുന്ന സംഭവം. പിന്നാലെ പിതാവ് ഫേസ്ബുക്കിൽ കുറ്റസമ്മതം നടത്തി. പ്രണയത്തെ തുടർന്ന് മകൾ പഠനത്തിൽ ശ്രദ്ധിക്കാതെ ആയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആംബുലൻസ് ഡ്രൈവറായ വരപ്രസാദ് പറഞ്ഞു. നികിത ശ്രീയാണ് കൊല്ലപ്പെട്ടത്.

അയൽവാസിയായ യുവാവിനോട് സംസാരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പെൺകുട്ടി യുവാവുമായുള്ള ബന്ധം തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കൊലപാതകമെന്നും ബെൽറ്റുപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും വിശാഖപട്ടണം സിറ്റി പൊലീസ് പറഞ്ഞു. പിന്നീട് ഇയാൾ കുറ്റസ്സമ്മത വീഡിയോ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. 13 വർഷം മുമ്പ് ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടി‌‌‌. രണ്ട് വർഷം മുമ്പ് മൂത്തമകൾ മറ്റൊരാളോടൊപ്പവും ഒളിച്ചോ‌ടി. രണ്ടാമത്തെ മകളും ഒളിച്ചോടുമെന്ന ഭീതിയെ തുടർന്നാണ് ഇയാൾ കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here