ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രാവിഡിനെക്കാള്‍ അനുയോജ്യനായ മുന്‍ താരത്തെ നിര്‍ദേശിച്ച് ഹര്‍ഭജന്‍

0

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കെതിരെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. രോഹിത്തിന്‍റെ ഫോമില്ലായ്മയും ഫിറ്റ്നെസില്ലായ്മയും ചര്‍ച്ചയായപ്പോള്‍ ടി20 ക്രിക്കറ്റില്‍ അധികമൊന്നും കളിച്ചിട്ടില്ലാത്ത ദ്രാവിഡിന്‍റെ പരിശീലന രീതികളും ടീം കോംബിനേഷനുകളും വിമര്‍ശിക്കപ്പെട്ടു. ലോകകപ്പില്‍ ഭൂരിഭാഗം മത്സരങ്ങളിലും ഒരേ ടീമിനെ നിലനിര്‍ത്തുകയും ബാറ്റിംഗ് ഓര്‍ഡറിലോ ബൗളിംഗ് കോംബിനേഷനുകളിലോ പരീക്ഷണത്തിന് മുതിരാതിരുന്നതും രോഹിത്തിനൊപ്പം ദ്രാവിഡിനെയും വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നിര്‍ത്തി.

ഇതിനിടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ പരിശീലപ്പിക്കാന്‍ അനുയോജ്യനായ താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഒരുപാട് കാലം ഒരുമിച്ച് കളിച്ചിട്ടുള്ള ദ്രാവിഡിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ, ടി20 ക്രിക്കറ്റില്‍ ദ്രാവിഡിനെക്കാള്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ അനുയോജ്യന്‍ ആശിഷ് നെഹ്റയാണ്. സമീപകാലത്ത് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നെഹ്റക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. ഞാനീ പറയുന്നതിന് അര്‍ത്ഥം, ദ്രാവിഡിനെ നീക്കണമെന്നല്ല, പക്ഷെ ഇവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ 2024 ടി20 ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കാന്‍ ഇവര്‍ക്കാവുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here