ഇന്ധനവില കുത്തനെ കുറയും; നിർണായക ഇടപെടലുമായി കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ കുറവു വരുത്താൻ കേന്ദ്ര സർക്കാർ ഇടപെടൽ. ഇതേതുടർന്ന് ഇന്ധനവിലയിൽ ലിറ്ററിന് രണ്ട് രൂപയുടെ കുറവ് വരുത്തും എന്നാണ് റിപ്പോർട്ട്. ക്രൂ‍ഡ് ഓയിലിന്റെ വിലയിൽ അന്താരാഷ്ട്ര വിപണിയിൽ ഇടിവുണ്ടായതിനെ തുടർന്നാണ് രാജ്യത്തെ പെട്രോളിനും ഡീസലിനും വില കുറയ്ക്കാൻ കേന്ദ്രസർക്കാർ എണ്ണകമ്പനികളോേട് നിർദ്ദേശിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റം ആഭ്യന്തര പിപണിയിലും പ്രതിഫലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇത് നടപ്പിലായാൽ, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വിലയിടിവ് രാജ്യത്തെ ജനങ്ങൾക്ക് ​ഗുണം ചെയ്യും.

ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിൽ എങ്കിലും വില കുറവ് പ്രാബല്യത്തിൽ വന്നേക്കും. ഇന്ധന വില കുറയുന്നത് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here