മുൻ ഫുട്‌ബോൾ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞു അന്തരിച്ചു

0

കോഴിക്കോട്: മുൻ ഫുട്‌ബോൾ താരം പി.പി.കുഞ്ഞി കോയ (85) വസതിയിൽ അന്തരിച്ചു. നൈനാംവളപ്പിൽ നിന്നുളള ഈ ഫുട്‌ബോൾ താരം ലെഫ്റ്റ് ഔട്ട് കുഞ്ഞു എന്ന പേരിലാണ് കളിക്കളത്തിൽ അറിയപ്പെട്ടിരുന്നത്. റോവേഴ്സ് കപ്പ് അടക്കമുള്ള മേജർ ടൂര്‍ണമെന്‍റുകളില്‍ കളിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് പള്ളിയിൽ നടക്കും.

ഭാര്യ: ആയിശബി. മക്കൾ: ഫിറോസ് (ജാക് & ജിൽ, കോയെൻകോ ബസാർ), അബിനാസ് (പെലൊട്ടോൺ സ്പോർട്സ്), ഫാരിസ, ഹസീന. മരുമക്കൾ: സലീം, റുബീന, സുനിത.

LEAVE A REPLY

Please enter your comment!
Please enter your name here