2019-ൽ ഇന്ത്യയിൽ 6.8 ലക്ഷം ജീവനെടുത്തത് അഞ്ച്‌ ബാക്ടീരിയ

0

ന്യൂഡൽഹി: 2019-ൽ ഇന്ത്യയിലെ 6,78,846 പേരുടെ ജീവനെടുത്തത് അഞ്ചിനം ബാക്ടീരിയയെന്ന് വൈദ്യശാസ്ത്ര ജേണലായ ‘ലാൻസെറ്റ്’. ഇ. കോളി, എസ്. ന്യുമോണിയേ, കെ. ന്യുമോണിയേ, എസ്. ഔറിയസ്, എ. ബൗമനി എന്നിവയാണ് ആളെക്കൊല്ലികളായി മാറിയത്.

2019-ൽ ലോകത്ത് എട്ടിലൊരാൾ ബാക്ടീരിയബാധമൂലം മരിച്ചു. ഇസ്കെമിക് ഹൃദ്രോഗം (കൊറോണറി ഹൃദ്രോഗം) കഴിഞ്ഞാൽ അക്കൊല്ലം ലോകത്ത് ഏറ്റവുമധികം ജീവഹാനിയുണ്ടാക്കിയത് ബാക്ടീരിയബാധയാണ്. 33 ഇനം ബാക്ടീരിയ 77 ലക്ഷം മനുഷ്യജീനെടുത്തു. ഇതിൽ അഞ്ചിനങ്ങളാണ് മരണങ്ങളിൽ പകുതിയിലേറെയുമുണ്ടാക്കിയത്.
മനുഷ്യരെ സാധാരണ ബാധിക്കുന്ന 33 ബാക്ടീരിയ എത്രമാത്രം മരണമുണ്ടാക്കുന്നു എന്നതിനെക്കുറിച്ചുള്ള ആദ്യ ആഗോള അവലോകനമാണ് ‘ലാൻസെറ്റി’ൽ പ്രസിദ്ധീകരിച്ച ഈ പഠനം. യു.എസിലെ വാഷിങ്ടൺ സർവകലാശാല സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷൻ വിഭാഗം ഡയറക്ടർ ക്രിസറ്റഫർ മറേയും സംഘവുമാണ് പഠനം നടത്തിയത്.

രാജ്യങ്ങളും ഭൂഭാഗങ്ങളിലുമായി 204 എണ്ണത്തിലെ എല്ലാ പ്രായ, ലിംഗക്കാരുടെയും ഇടയിൽ പഠനം നടത്തി. 34.3 കോടി വ്യക്തിവിവരങ്ങൾ പഠിച്ചു. 2019-ൽ 1.37 കോടിപ്പേരാണ് അണുബാധമൂലം മരിച്ചതെന്നും ഇതിൽ 77 ലക്ഷത്തെയും ബാധിച്ച് 33 ഇനം ബാക്ടീരിയ

LEAVE A REPLY

Please enter your comment!
Please enter your name here