ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെൺകുട്ടിയോ കൊല്ലപ്പെടുന്നു

0

ലോകത്ത് ഓരോ 11 മിനിറ്റിലും പങ്കാളിയാലോ അടുത്തബന്ധുക്കളാലോ ഒരു സ്ത്രീയോ പെൺകുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ലോകത്ത് ഇപ്പോൾ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ഏറ്റവും വ്യാപകം ഇതാണെന്നും അതിക്രമം നേരിടാൻ ഓരോ രാജ്യവും കർമപദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർഷവും നവംബർ 25-ന് ഐക്യരാഷ്ട്രസഭ ‘സ്ത്രീകൾക്കെതിരായ അതിക്രമ ഉന്മൂലന’ ദിനമായി ആചരിക്കാറുണ്ട്. അതിനു മുന്നോടിയായാണ് ഗുട്ടെറസിന്റെ പ്രസ്താവന.

ഓൺലൈൻ വഴിയും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ലൈംഗികാധിക്ഷേപങ്ങളും ഫോട്ടോ ദുരുപയോഗം ചെയ്യലും വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന്റെ പാതിവരുന്ന സ്ത്രീകൾക്കുനേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാനിടയാക്കുന്നു. സുസ്ഥിരവികസനത്തിന്റെ ഭാഗമായി എല്ലാമേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉറപ്പിക്കാൻ അവർക്കുനേരെയുള്ള അതിക്രമങ്ങൾ തടഞ്ഞേ മതിയാകൂവെന്നും ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply