പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കൂട്ടുകാരിയേയും തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ്‌ ചെയ്തു

0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും കൂട്ടുകാരിയേയും തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ്‌ ചെയ്തു. ഏലൂർ, ഉദ്യോഗമണ്ഡൽ, വള്ളോപ്പിള്ളി താഴെ വീട്ടിൽ കളിമുത്തു മുരുകൻ ഹരീഷ് (24), പേരൂർ ഉദ്യോഗമണ്ഡൽ മരങ്ങാട്ട് വീട്ടിൽ മഹിന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കർ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

കളമശ്ശേരിയിലെ ഹോസ്റ്റലിന്‌ സമീപത്തുനിന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും പ്രതികൾ കാറിൽ കടത്തിക്കൊണ്ടുപോയത്. ഡെലിവറി ബോയ് ആയി ജോലിചെയ്തിരുന്ന ഒന്നാം പ്രതിക്ക്‌ ആ നിലയിൽ പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നു. അത് മുതലെടുത്ത് പെൺകുട്ടികളെ റൈഡിനു പോകാം എന്നുപറഞ്ഞ് വശീകരിച്ച്‌ കൊണ്ടുപോകുകയായിരുന്നു.
Next
Stay

ഹരീഷിന്റെ സുഹൃത്തായ സുബ്രഹ്മണ്യന്റെ കാറിലാണ് പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടികളുമായി എറണാകുളം മറൈൻഡ്രൈവ് വാക്ക് വേയിൽ എത്തിയ പ്രതികൾ, അവിടെവെച്ച് പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെൺകുട്ടികൾ ബഹളംവെച്ചതിനെ തുടർന്ന് പ്രതികൾ സ്ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Leave a Reply