എലിസബത്ത് ഹോംസിന് 11 വർഷം തടവുശിക്ഷ

0

കാലിഫോർണിയ: ഒറ്റത്തുള്ളിച്ചോരയിൽ നിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് തെറ്റിധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച കേസിൽ പ്രമുഖ സിലിക്കൺവാലി സിഇഒയും ശതകോടീശ്വരിയുമായ എലിസബത്ത് ഹോംസിന് 11 വർഷം തടവുശിക്ഷ. കാലിഫോർണിയയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേ​സി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഹോം​സി​നെ കു​റ്റ​ക്കാ​രി​യാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സ്റ്റാ​ർ​ട്ട​പ്പ് വ​ഴി തെ​റ്റി​ധ​രി​പ്പി​ച്ച​തി​ൽ ത​നി​ക്ക് ഇ​പ്പോ​ൾ “അ​ഗാ​ധ​മാ​യ വേ​ദ​ന’ തോ​ന്നു​ന്നു​വെ​ന്ന് ഹോം​സ് വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ത​ന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​ക​യാ​ണ് ഹോം​സ്. കാ​ലി​ഫോ​ർ​ണി​യ കോ​ട​തി​യു​ടെ വി​ധി​ക്കെ​തി​രെ ഹോം​സ് അ​പ്പീ​ൽ ന​ൽ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഏ​താ​നും ര​ക്ത​ത്തു​ള്ളി​യി​ൽ​നി​ന്നു മ​നു​ഷ്യ​ന്‍റെ രോ​ഗ​ങ്ങ​ളും ആ​രോ​ഗ്യാ​വ​സ്ഥ​യും നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി നി​ക്ഷേ​പ​ക​രെ ത​ട്ടി​ച്ച​താ​ണു ഹോം​സി​നെ​തി​രാ​യ കേ​സ്. കേ​സി​ൽ ഹോം​സി​ന്‍റെ ഉ​ൾ​പ്പെ​ടെ 32 സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ‌​യി​രു​ന്നു ഹോം​സി​നെ ക​ലി​ഫോ​ർ​ണി​യ​യി​ലെ കോ​ട​തി കു​റ്റ​ക്കാ​രി​യാ​യി വി​ധി​ച്ച​ത്.

2003ൽ, 19-ാം ​വ​യ​സി​ൽ, സ്റ്റാ​ൻ​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം ഇ​ട​യ്ക്കു​വ​ച്ച് അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഹോം​സ് തെ​രാ​നോ​സി​നു തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. ര​ക്ത​ത്തു​ള്ളി​ക​ളി​ൽ​നി​ന്നു കാ​ൻ​സ​റും പ്ര​മേ​ഹ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ൻ ഹി​റ്റാ​യ​തോ​ടെ മാ​ധ്യ​മ​ഭീ​മ​ൻ റു​പ​ർ​ട്ട് മ​ർ​ഡോ​ക്ക്, ടെ​ക് ഭീ​മ​ൻ ലാ​റി എ​ല്ലി​സ​ണ്‍, വാ​ൾ​മാ​ർ​ട്ട്, ഡി​വോ​സ് മു​ത​ലാ​യ വ​ന്പ​ൻ​മാ​ർ തെ​രാ​നോ​സി​ൽ വ​ൻ​തോ​തി​ൽ പ​ണം നി​ക്ഷേ​പി​ച്ചു.

2014 സെ​പ്റ്റം​ബ​റി​ല്‍ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ധ​നി​ക​രാ​യ വ​നി​ത​ക​ളി​ലൊ​രാ​ളാ​യി ഹോം​സി​നെ ഫോ​ബ്‌​സ് മാ​ഗ​സി​ന്‍ തി​ര​ഞ്ഞെ​ടു​ത്തു. ഈ ​സ​മ​യം ഏ​ക​ദേ​ശം 4.5 ബി​ല്യ​ണ്‍ ഡോ​ള​റാ​യി​രു​ന്നു ഹോം​സി​ന്റെ വ്യ​ക്തി​ഗ​ത സ​മ്പാ​ദ്യം. അ​തേ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ഏ​ക​ദേ​ശം 400 മി​ല്യ​ണ്‍ ഡോ​ള​ര്‍ കൂ​ടി തെ​രാ​നോ​സി​ന് നി​ക്ഷേ​പ​മാ​യി ല​ഭി​ച്ചു. ഒ​റാ​ക്കി​ളി​ന്‍റെ ലാ​റി എ​ലി​സ​ണ്‍ വ​രെ നി​ക്ഷേ​പ​ക​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു.

2015ൽ ​തെ​രാ​നോ​സ് ലാ​ബ് സ​ന്ദ​ർ​ശി​ച്ച അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഹോം​സി​നെ പ്ര​ശം​സി​ച്ചി​രു​ന്നു. ക​ന്പ​നി​യു​ടെ ത​ട്ടി​പ്പു​ക​ൾ തു​റ​ന്നു​കാ​ട്ടി വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണു തെ​രാ​നോ​സി​ന്‍റെ ത​ക​ർ​ച്ച തു​ട​ങ്ങു​ന്ന​ത്. തെ​രാ​നോ​സി​ന്‍റെ ര​ക്ത​പ​രി​ശോ​ധ​നാ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു.

സി​ലി​ക്ക​ൻ വാ​ലി​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ക​ന്പ​നി​ക​ളി​ലൊ​ന്നാ​യ തെ​രാ​നോ​സി​ന് ഒ​രി​ക്ക​ൽ 900 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 67,000 കോ​ടി രൂ​പ) മൂ​ല്യ​മു​ണ്ടാ​യി​രു​ന്നു. 2018ൽ ​തെ​രാ​നോ​സ് അ​ട​ച്ചു​പൂ​ട്ടി.

Leave a Reply