ഡി.യു യു.ജി 2022 പ്രവേശനം: സ്​പോട്ട് റൗണ്ട് അലോക്കേഷൻ തുടങ്ങി

0

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് റൗണ്ട് അലോക്കേഷൻ തുടങ്ങി. വിദ്യാർഥികൾക്ക് അലോട് ​​​ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ നൽകാൻ നാളെ വൈകീട്ട് അഞ്ചുമണിവരെ സമയമുണ്ട്. നവംബർ 26 മുതൽ കോളജുകൾ അപേക്ഷകൾ പരിഗണിക്കും. പ്രവേശനത്തിനായി നവംബർ 27 വരെ ഫീസ് അടക്കാം.
ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 20 നാണ് ആദ്യ ഘട്ട ​സ്​പോട് അലോക്കേഷൻ നടന്നത്. ഇതിന്റെ ലിസ്റ്റ് admission.uod.ac.in എന്ന ​​വെബ്സൈറ്റിൽ പരിശോധിക്കാം.

Leave a Reply