കുട്ടി തന്റെ അതേ പാതയിൽ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നില്ല’; പൊതുസമൂഹത്തിലെ കുഞ്ഞിന്റെ വളർച്ചയിൽ ആശങ്കയുണ്ട്

0

മുംബൈ: അടുത്തിടെ തങ്ങൾക്കിടയിലേക്കെത്തിയ പുതിയ അതിഥിയായ മകളുടെ വരവറിയിച്ചുകൊണ്ട് സിനിമാ ലോകത്തും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്ന നടിയാണ് ആലിയ ഭട്ട്.നവംബറിലാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിച്ചത്.കുഞ്ഞ് ജനിച്ചശേഷം ആലിയ ഭർഭകാലത്ത് നൽകിയ ഒരു അഭിമുഖം പുറത്തുവന്നിരുന്നു.മേരി ക്ലെയറുമായി നടത്തിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്.കുഞ്ഞിന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയാണ് അഭിമുഖത്തിൽ താരം പങ്കുവെക്കുന്നത്.

ഇന്നത്തെ പൊതുസമൂഹത്തിൽ കുട്ടിയെ വളർത്തുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നാണ് നടി പറഞ്ഞത്.കൂടാതെ താൻ സഞ്ചിക്കുന്ന പാതയിലൂടെ തന്റെ കുട്ടി എത്തണമെന്ന് ആഗ്രഹമില്ലെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.അഭിമുഖത്തിൽ കുട്ടിയുടെ സംരക്ഷണത്തെക്കുറിച്ചാണ് ആലിയ വാചാലയാകുന്നത്.

‘ഇന്നത്തെ പെതുസമൂഹത്തിൽ ഒരു കുഞ്ഞിനെ വളർത്താൻ എനിക്ക് അൽപം ആശങ്കയുണ്ട്. ഇതിനെ കുറിച്ച് തന്റെ ഭാർത്തിവിനോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എന്റെ കുഞ്ഞിന്റെ ജീവിത്തിലേക്ക് ഒരു തരത്തിലുള്ള കടന്നു കയറ്റവും ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ഈ പാത തിരഞ്ഞെടുത്തു, പക്ഷേ എന്റെ കുട്ടി വളരുമ്പോൾ ഈ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചേക്കില്ല. അതിനാൽ എനിക്ക് അതിനെ സംരക്ഷിക്കേണ്ടതുണ്ട്- ആലിയ പറഞ്ഞു.

Leave a Reply