ശാന്തന്‍പാറയില്‍ സി.പി.എം.പ്രവര്‍ത്തകരായ അച്‌ഛനും മകനും വെട്ടേറ്റു

0


രാജകുമാരി: ശാന്തന്‍പാറ കൂന്തപ്പനത്തേരിയില്‍ രണ്ട്‌ സി.പി.എം. പ്രവര്‍ത്തകര്‍ക്ക്‌ വെട്ടേറ്റു. കൂന്തപ്പനത്തേരി സ്വദേശികളായ പരമശിവം(52), മകന്‍ കുമാര്‍(26) എന്നിവര്‍ക്കാണ്‌ തിങ്കളാഴ്‌ച രാത്രി 11.30 ന്‌ വെട്ടേറ്റത്‌.
കൂന്തപ്പനത്തേരി സ്വദേശികളായ വിമല്‍(25), ഭാര്യാ സഹോദരന്‍ അരവിന്ദ്‌ (24) എന്നിവരാണ്‌ തങ്ങളെ വീടു കയറി വെട്ടി പരുക്കേല്‍പിച്ചതെന്ന്‌ പരമശിവം പോലീസിനോട്‌ പറഞ്ഞു. പരമശിവത്തിന്റെ തലയ്‌ക്കും കുമാറിന്റെ കഴുത്തിനുമാണ്‌ വെട്ടേറ്റത്‌. പ്രതികളെ പിടിച്ചു മാറ്റാനെത്തിയ അയല്‍വാസിയായ തമ്പിയാനും(40) നേരിയ പരുക്കേറ്റു.
പരമശിവം, കുമാര്‍ എന്നിവര്‍ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.വ്യക്‌തി വൈരാഗ്യമാണ്‌ സംഭവത്തിനു കാരണമെന്നും ആക്രമണത്തിനിടെ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന പ്രതികള്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ശാന്തന്‍പാറ സി.ഐ. പറഞ്ഞു. ശാന്തന്‍പാറ പഞ്ചായത്ത്‌ പത്താം വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരായ പരമശിവത്തെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്ന്‌ സി.പി.എം. പ്രാദേശിക നേതൃത്വം വ്യക്‌തമാക്കി. എന്നാല്‍, അക്രമിക്കപ്പെട്ടവരും പ്രതികളും തമ്മിലുള്ള വ്യക്‌തിപരമായ പ്രശ്‌നങ്ങളാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന്‌ കോണ്‍ഗ്രസ്‌ ശാന്തന്‍പാറ മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here