ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

0

കൊച്ചി: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീ‌ഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാൻ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുനലൂര്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ജൂണിൽ സമാനമായ മറ്റൊരു ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ചും ജാമ്യാപേക്ഷയിൽ പുറപ്പെടുവിച്ചിരുന്നു.

മലയാളികളായ ഇരുവരും ഓസ്‌ട്രേയില്‍ വെച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ട് പ്രണയത്തിലായി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയിരുന്നില്ല. യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ യുവാവ് തയാറാകാത്തതിനെ തുടര്‍ന്നാണ് പുനലൂര്‍ പോലിസില്‍ യുവതി പരാതി നല്‍കിയത്.

Leave a Reply