സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ലെന്നും പൊതുവേദിയിലോ പാർട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ

0

സ്വകാര്യ പരിപാടികൾ പാർട്ടിയെ അറിയിക്കാറില്ലെന്നും പൊതുവേദിയിലോ പാർട്ടി പരിപാടിയിലോ പങ്കെടുക്കുമ്പോൾ ഡിസിസിയെ അറിയിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. താരിഖ് അന്‍വറോ, അച്ചടക്ക സമിതിയോ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ ഡി​സി​സി​യെ അ​റി​യി​ക്കു​ന്ന​ത് 16 വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. വി​വാ​ദ​ങ്ങ​ൾ താ​നു​ണ്ടാ​ക്കി​യി​ട്ടി​ല്ല. നേ​താ​ക്ക​ളു​മാ​യി ഒ​രു അ​ക​ൽ​ച്ച​യു​മി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. ആ​രോ​ടും അ​മ​ര്‍​ഷ​മി​ല്ല. എ​ന്‍റെ വാ​യി​ന്‍ നി​ന്ന് അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ?. ഏ​ത് വി​വാ​ദ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്?. ആ​രോ​ടും മി​ണ്ടാ​തി​രി​ക്കു​ന്നി​ല്ല. എ​ന്നോ​ട് സം​സാ​രി​ച്ചാ​ല്‍ മ​റു​പ​ടി പ​റ​യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ വ​ന്ന​ത് സു​ഹൃ​ത്ത് ക്ഷ​ണി​ച്ചി​ട്ടാ​ണ്. മി​ണ്ടാ​തി​രി​ക്കാ​ൻ ത​ങ്ങ​ൾ കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ കു​ട്ടി​ക​ള​ല്ലെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി​യി​ൽ സം​സ്ഥാ​ന കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്രൊ​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സാ​ണ്. ഇ​തി​ന്‍റെ സം​ഘാ​ട​ക​രാ​ണ് ആ​ര്, എ​പ്പോ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് അ​സു​ഖം മൂ​ലം പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സു​ഖം ഭേ​ദ​മാ​ക​ട്ടെ എ​ന്നാ​ണ് പ്രാ​ര്‍​ഥ​ന​യെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply